Skip to content
ശബരിമല സ്വർണക്കവർച്ച കേസ്; തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി
Politics

ശബരിമല സ്വർണക്കവർച്ച കേസ്; തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ്‌ എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി

Editor

1 min read
visibility 5

കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതിയും മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ പത്മകുമാറിന്റെ റിമാൻഡ് നീട്ടി. 14 ദിവസത്തേക്കാണ് റിമാൻഡ് നീട്ടിയിരിക്കുന്നത്. ദ്വാരപാലക ശിൽപ്പ കേസിലെ ജാമ്യാപേക്ഷയിൽ 7ന് വിധി വരും. അതേസമയം സ്വർണക്കൊള്ള കേസിലെ മറ്റ് പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി , ഗോവർദ്ധൻ, ഭണ്ഡാരി എന്നിവർക്കായി എസ്ഐടി കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഒരു ദിവസത്തേക്കാണ് കസ്റ്റഡി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം സ്വർണക്കവർച്ച കേസിൽ ദിണ്ഡിഗൽ മണിയെയും ബാലമുരു​ഗനേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.

അതേസമയം, ദൈവതൃല്ല്യൻ ആരെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വേട്ടനായ്ക്കൾ അല്ലെന്നായിരുന്നു പത്മകുമാറിന്റെ പ്രതികരണം. എല്ലാം ചെയ്‌തത് പത്മകുമാർ ആണെന്നായിരുന്നു വിജയകുമാറിന്റെ മൊഴി. എല്ലാം അയ്യപ്പൻ നോക്കിക്കോളും എന്നായിരുന്നു പത്മകുമാർ പ്രതികരിച്ചത്. കടകംപള്ളി ആണോ ദൈവതുല്യൻ എന്ന ചോദ്യത്തിന് ശവംതീനികൾ അല്ലെന്നായിരുന്നു ഉത്തരം.

ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തെ വിപുലീകരിക്കണമെന്ന ആവശ്യം അംഗീകരിച്ച് കോടതി. കേസിൽ അന്വേഷണം നടത്താൻ കൂടുതൽ ഉദ്യോഗസ്ഥരെ വേണമെന്ന് എസ്ഐടി സംഘം ആവശ്യപ്പെട്ടിരുന്നു. രണ്ട് സിഐമാരെ ടീമിൽ അധികമായി ഉൾപ്പെടുത്തണമെനന്നായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിൻറെ ആവശ്യം. ഈ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. അന്വേഷണ സംഘത്തിൽ 2 സിഐമാരെ കൂടി ഉൾപ്പെടുത്താൻ ഹൈക്കോടതി അനുമതി നൽകി. കേരള ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ്, എസ്ഐടിയുടെ പ്രത്യേക അപേക്ഷ പരിഗണിച്ചത്. ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു എസ്ഐടിയുടെ ആവശ്യം. ഉദ്യോഗസ്ഥരുടെ കുറവ് അന്വേഷണത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എസ്ഐടി ഹർജി നൽകിയത്. അന്വേഷണ സംഘത്തെ വിപുലീകരിക്കാൻ അനുമതി ലഭിച്ചതോടെ ഈ പ്രശ്‌നത്തിന് പരിഹാരമായിരിക്കുകയാണ്.

അതേസമയം, ശബരിമല സ്വർണക്കവർച്ചയിൽ അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ദിണ്ഡിഗൽ മണിയെ എസ്ഐടി സംഘം ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇയാൾ ഹാജരായിട്ടുണ്ട്. ഇന്ന് തിരുവനന്തപുരത്ത് എത്തണമെന്ന് പ്രത്യേക അന്വേഷണ സംഘം ഡി മണിക്ക് നോട്ടീസ് നൽകിയിരുന്നു. താൻ ഡി മണിയല്ലെന്നും എംഎസ് മണിയാണെന്നുമുള്ള വാദത്തിൽ ഉറച്ച് നിൽക്കുകയാണ് ഇയാൾ. ഇത് മുഴുവൻ കളവാണെന്നും ഇയാൾ ഡി മണി തന്നെയെന്നുമാണ് എസ്ഐടിയുടെ വാദം. ദിണ്ടിഗലിൽ മണി നയിക്കുന്ന സമാന്തര സംവിധാനം കണ്ടെത്തി, സാമ്പത്തിക ഇടപാടുകളടക്കം വെളിച്ചത്തുകൊണ്ടുവരേണ്ട വെല്ലുവിളിയാണ് എസ്ഐടി നേരിടുന്നത്.


mode_comment 0 Comments
visibility 5

grid_view More from Politics

പെണ്ണുങ്ങൾ ഭരിച്ചാൽ നാട് മുടിഞ്ഞുപോകുമോ? കേരളത്തിലെ ‘പുരുഷ’ കേസരികളുടെ ചങ്കിടിപ്പ്! 1 min read
Politics February 23, 2026

പെണ്ണുങ്ങൾ ഭരിച്ചാൽ നാട് മുടിഞ്ഞുപോകുമോ? കേരളത്തിലെ ‘പുരുഷ’ കേസരികളുടെ ചങ്കിടിപ്പ്!

തിരുവനന്തപുരം: ലോകത്തെ സകല പുരോഗമനവും നമ്മുടെ പോക്കറ്റിലാണെന്ന് അവകാശപ്പെടുമ്പോഴും, ഒരു വനിതാ മുഖ്യമന്ത്രി എന്ന കാര്യത്തിൽ മാത്രം കേരളം ഇപ്പോഴും ‘കല്ലുപിടിച്ച’ പഴയ അമ്മാവൻമാരുടെ മനോഭാവത്തിലാണ്. ഗൗരിയമ്മ മുതൽ ശൈലജ ടീച്ചർ വരെ: കപ്പിനും ചുണ്ടിനുമിടയിലെ ‘തട്ടിക്കളികൾ’ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രമെടുത്താൽ ഇതൊരു സ്ഥിരം കോമഡിയാണ്. തിരഞ്ഞെടുപ്പ് വരുമ്പോൾ പെണ്ണുങ്ങളെ മുന്നിൽ നിർത്തി വോട്ട് പിടിക്കും, ജയിച്ചു കഴിഞ്ഞാൽ അവരെ മൂലക്കിരുത്തി ഏതെങ്കിലും ‘കാരണവർ’ മുഖ്യമന്ത്രി കസേരയിൽ അമർന്നിരിക്കും. വലതുപക്ഷത്തെ ‘പേരിന് പോലും ഒരാളില്ലാ’ അവസ്ഥ ഇടതുപക്ഷത്തെ … Continued

visibility 18
തിരഞ്ഞെടുപ്പിന് മുന്നോടിയായി അപ്രതീക്ഷിത നീക്കം; ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവെച്ചു 1 min read
Politics March 5, 2026

തിരഞ്ഞെടുപ്പിന് മുന്നോടിയായി അപ്രതീക്ഷിത നീക്കം; ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് രാജിവെച്ചു

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ നീക്കം. സംസ്ഥാന ഗവർണർ സി.വി. ആനന്ദബോസ് തന്റെ പദവിയിൽ നിന്ന് രാജിവെച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്ന ഈ അപ്രതീക്ഷിത തീരുമാനം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.മൂന്നര വർഷത്തെ സേവനത്തിനുശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. രാജിക്കത്തിൽ വ്യക്തമായ കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട്.കേരളത്തിലെ കോട്ടയം ജില്ലയിലെ മണ്ണാനം സ്വദേശിയാണ് സി.വി. ആനന്ദബോസ്. റിട്ടയർഡ് ഐഎഎസ് ഉദ്യോഗസ്ഥനും പ്രശസ്ത എഴുത്തുകാരനുമാണ് അദ്ദേഹം. 2022-ലാണ് പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റത്.ഗവർണർ സ്ഥാനം വഹിക്കുന്നതിനിടെ … Continued

visibility 12
campaign

Your Brand,
Their Feed

Ad

Grow Your Business with MalluScoop

Reach thousands of engaged readers daily. Premium placement spots are now available for your brand.

verified MalluScoop Let's Talk arrow_forward
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി; ഏപ്രിൽ 9ന് വോട്ടെടുപ്പ്, മെയ് 4ന് ഫലം 1 min read
Politics March 15, 2026

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി; ഏപ്രിൽ 9ന് വോട്ടെടുപ്പ്, മെയ് 4ന് ഫലം

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ തീയതികൾ പ്രഖ്യാപിച്ചത്.കേരളത്തിൽ ഏപ്രിൽ 9ന് വോട്ടെടുപ്പ് നടക്കും. മെയ് 4നാണ് വോട്ടെണ്ണൽ. സംസ്ഥാനത്ത് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടത്തുന്നത്.കേരളത്തിൽ ആകെ 2.70 കോടി വോട്ടർമാരുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇതിൽ 4.24 ലക്ഷം പേർ പുതിയ വോട്ടർമാരാണ്. സംസ്ഥാനത്ത് 100 വയസിന് മുകളിലുള്ള 1,571 വോട്ടർമാരുമുണ്ട്.വോട്ടെടുപ്പിനായി സംസ്ഥാനത്ത് 30,471 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കും. തിരഞ്ഞെടുപ്പ് വലിയ ജനാധിപത്യ ഉത്സവമാണെന്നും … Continued

visibility 10
25 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; നാല് മന്ത്രിമാരും അഞ്ച് വനിതകളും പട്ടികയിൽ 1 min read
Politics March 15, 2026

25 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; നാല് മന്ത്രിമാരും അഞ്ച് വനിതകളും പട്ടികയിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 25 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ സി.പി.ഐ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. പ്രഖ്യാപിച്ച പട്ടികയിൽ നാല് മന്ത്രിമാരും അഞ്ച് വനിതകളും ഉൾപ്പെട്ടിട്ടുണ്ട്.നെടുമങ്ങാട് മണ്ഡലത്തിൽ മന്ത്രി ജി.ആർ. അനിൽ മത്സരിക്കും. ചിറയിൻകീഴ് മണ്ഡലത്തിൽ മനോജ് ബി ഇടമനയും ചാത്തന്നൂരിൽ ആർ രാജേന്ദ്രനും സ്ഥാനാർത്ഥികളാണ്. ചടയമംഗലത്ത് മന്ത്രി ജെ ചിഞ്ചുറാണി, പുനലൂരിൽ അജയപ്രസാദ്, കരുനാഗപ്പള്ളിയിൽ എം.എസ് താര, അടൂരിൽ പ്രിജി കണ്ണൻ എന്നിവരാണ് സ്ഥാനാർത്ഥികൾ.ഹരിപ്പാട് ടി.ടി ജിസ്മോൻ, ചേർത്തലയിൽ പി … Continued

visibility 10