Skip to content
ഇതൊന്നുമല്ല, ചൂട് വരാനിരിക്കുന്നതെ ഉള്ളു; ഏപ്രിൽ മുതൽ ജൂൺ വരെ ചുട്ടുപൊള്ളും
Lifestyle

ഇതൊന്നുമല്ല, ചൂട് വരാനിരിക്കുന്നതെ ഉള്ളു; ഏപ്രിൽ മുതൽ ജൂൺ വരെ ചുട്ടുപൊള്ളും

Editor

1 min read
visibility 2

ദില്ലി: ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ പതിവിലും അധികം ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ, കിഴക്കൻ ഇന്ത്യയിലും വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും കൂടുതൽ ചൂട് അനുഭവപ്പെടുമെന്നാണ് അറിയിപ്പ്.

ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയായിരിക്കും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു.

ഏപ്രിൽ മാസത്തിൽ അതികഠിനമായ ചൂട് അനുഭവപ്പെടുന്ന ആറ് ദിവസങ്ങൾ ഒഡിഷ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദില്ലിയിലും മറ്റ് വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും ഇത് രണ്ട് മുതൽ 6 ദിവസം വരെയാവുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിരീക്ഷിക്കുന്നത്.

ഇന്ത്യയുടെ കിഴക്കൻ മേഖലയിലും ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ 10 മുതൽ 12 വരെ താപ തരംഗ തീവ്രത കൂടിയ ദിവസങ്ങളുണ്ടായേക്കാമെന്നാണ്

സാധാരണ നിലയിൽ ഏപ്രിൽ മുതൽ ജൂൺ വരെ നാല് മുതൽ ഏഴ് വരെ ദിവസങ്ങളാണ് താപതരംഗ സാധ്യതയുള്ള ദിവസങ്ങൾ ഇന്ത്യയിൽ അനുഭവപ്പെടാറുള്ളത്.

എന്നാൽ ഇത്തവണ വേനൽക്കാലം അതിരൂക്ഷമായേക്കുമെന്ന സാധ്യത നൽകിയിട്ടുള്ളത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഏപ്രിൽ മാസത്തിൽ മഴ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് വിശദമാക്കുന്നത്.


mode_comment 0 Comments
visibility 2

grid_view More from Lifestyle

image
1 min read
Lifestyle April 8, 2025

പൈങ്കുനി ആറാട്ട് ഘോഷയാത്ര; ഏപ്രിൽ 11ന് തിരുവനന്തപുരം വിമാനത്താവളം അടച്ചിടും

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ദിനമായ ഏപ്രിൽ 11ന് തിരുവനന്തപുരം വിമാനത്താവളം അടച്ചിടും. ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്ര കടന്നു പോകുന്നതിന് വേണ്ടിയാണ് അന്താരാഷ്ട വിമാനത്താവളത്തിലെ റൺവേ നാലുമണിക്കൂറിലേറെ അടച്ചിടുന്നത്. ഏപ്രിൽ 11ന് വൈകിട്ട് 4.45 മുതൽ രാത്രി 9 വരെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ അടച്ചിടുന്നത്. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്. പുതുക്കിയ സമയക്രമം അതത് എയർലൈനുകളിൽനിന്നു ലഭ്യമാണെന്നു വിമാനത്താവള അധികൃതർ അറിയിച്ചു. പടിഞ്ഞാറെ നടയിൽ നിന്ന് … Continued

visibility 6